മലരേ ... പാട്ട് അന്വേഷിച്ചുനടന്നവര്‍ക്കായി സമര്‍പ്പിക്കുന്നു ...

തെളിമാനം മഴവില്ലിന്‍ നിറമണിയും നേരം,
നിരമാര്‍ന്നൊരു കനവെന്നില്‍ തെളിയുന്ന പോലെ,
പുഴയോരം താഴുകുന്നീ തണുനീറന്‍ കാറ്റും,
പുളകങ്ങള്‍ ഇഴനെയ്തൊരു കുഴലൂതിയ പോലെ,
കുളിരേകും കനവില്‍ നീ കതിരാടിയ കാലം,
മനതാരില്‍ മധുമാസം തളിരാടിയ നേരം,
അകമരുകും മയിലിണകള്‍ തുയിലുണരും കാലം,
എന്‍ അകതാരില്‍ അനുരാഗം പകരുന്ന യാമം,
അഴകേ ... അഴകില്‍ തീര്‍ത്തൊരു ശിലയഴകേ,
മലരേ ... എന്നുയിരിൽ വിടരും പനിമലരേ ...

മലരേ നിന്നെ കാണാതിരുന്നാൽ,
മിഴിവേകിയ നിറമെല്ലാം മായുന്നപോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാൽ,
അഴകേകിയ കനവെല്ലാം അകലുന്നപോലെ
ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ
അതിലോലമാരോരുമറിയാതെ സൂക്ഷിച്ച
താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി
ഓരോരൊ വർണ്ണങ്ങളായ്
ഇടറുന്നോരെന്റെ ഇടനെഞ്ചിനുള്ളിൽ
പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ
തളരുന്നൊരെന്റെ തനുതോരും നിന്റെ അലതല്ലും പ്രണയത്താലുണരും
മലരേ ... അഴകേ ...

കുളിരേകും കനവില്‍ നീ കതിരാടിയ കാലം,
മനതാരില്‍ മധുമാസം തളിരാടിയ നേരം,
അകമരുകും മയിലിണകള്‍ തുയിലുണരും കാലം,
എന്‍ അകതാരില്‍ അനുരാഗം പകരുന്ന യാമം,
അഴകേ ... അഴകില്‍ തീര്‍ത്തൊരു ശിലയഴകേ,
മലരേ ... എന്നുയിരിൽ വിടരും പനിമലരേ ...