Filim : Nakshathrangal Parayaathirunnathu (2001)
Lyrics : Kaithapram, Music : Mohan Sithara, Singer : Radhika Thilak.
Samarpanam- Ranjan chendamangalam
*Follow www.facebook.com/rhythmoldmelody
https://twitter.com/chm1961
*അന്തിമഴ മയങ്ങീ മധുചന്ദ്രികയുറങ്ങീ
താമരമിഴികൾ കരഞ്ഞുറങ്ങി
ഇന്നു താനേ തേങ്ങീ പ്രിയ സന്ധ്യ (2)
അവളൊരു നാൾ കണ്ട കിനാവുകൾ
ഇന്നു കണ്ണീർക്കടലായി
കരൾ നിറയും നൊമ്പരചിന്തുകൾ
ഇന്നു കണ്ണീർക്കനവായി...
(അന്തിമഴ മയങ്ങീ...)

പറയാതെ പിരിയുകയായ്
പകലിൻ മരതക തേൻകിളികൾ
അകലുന്നു ഹൃദയങ്ങൾ
മായികമാം മരീചികയിൽ
ഉരനക്ഷത്രമറിയാതെ
നവഗ്രഹങ്ങളറിയാതെ
പിരിയുകയായ് മൂവന്തി...
ഓ...ഓ...ഓ.....
(അന്തിമഴ മയങ്ങീ...)

തണൽ ചൊരിയും തേന്മാവിൽ-
മാമ്പൂ കണ്ടു മദിക്കരുതേ
മഴമുകിലേ പൊന്മുകിലേ
മഴവില്ലു കണ്ടു മയങ്ങല്ലേ
ഈ സുഖമൊരു വ്യാമോഹം
ഈ ദുഃഖമൊരു വ്യാമോഹം
ഈ കനവുകളും വ്യാമോഹം...
ഓ...ഓ...ഓ.....
(അന്തിമഴ മയങ്ങീ...)