.Parayaatha mozhikalthan..Original audio track
Movie-Ente Hridayathinte Udama
Raveendran-ONV Kurup Sung by Biju Narayanan-KS Chithra.
Follow- www.facebook.com/rhythmoldmelody
Ranjan Chendamangalam https://twitter.com/chm1961

പറയാത്ത മൊഴികള്‍തന്‍
ആഴത്തില്‍ മുങ്ങിപ്പോയ്
പറയുവാനാശിച്ചതെല്ലാം
നിന്നോടു പറയുവാനാശിച്ചതെല്ലാം
ഒരുകുറി പോലും നിനക്കായ് മാത്രമായ്
ഒരു പാട്ടു പാടാന്‍ നീ ചൊന്നതില്ല
പറയാം ഞാന്‍ ഭദ്രേ, നീ കേള്‍ക്കുവാനല്ലാതെ
ഒരു വരി പോലും പാടിയില്ല...

തളിരടി മുള്ളേറ്റു നൊന്തപോലെ
മലര്‍പുടവത്തുമ്പെങ്ങോ തടഞ്ഞപോലെ
വെറുതേ... വെറുതെ നടിക്കാതെന്‍ അരികില്‍ നിന്നൂ
മോഹിച്ചൊരു മൊഴി കേള്‍ക്കാന്‍ നീ കാത്തു നിന്നൂ
പറയാത്ത.........

തുടുതുടെ വിരിയുമീ ചെമ്പനീര്‍പുഷ്‌പമെന്‍
ഹൃദയമാണതു നീ എടുത്തു പോയി
തരളമാം മൊഴികളാല്‍ വിരിയാത്ത സ്നേഹത്തിന്‍
പൊരുളുകള്‍ നീയതില്‍ വായിച്ചുവോ
പറയാത്ത.......