Surprise Me!

അയല്‍ക്കാര്‍ക്കായി ഒരു ഇന്ത്യന്‍ സമ്മാനം

2017-04-15 1 Dailymotion

ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു.

മെയ് ആദ്യ ആഴ്ച്ചയായിരിക്കും വിക്ഷേപണം തീരുമാനമായിരിക്കുന്നത്. എന്നാല്‍ പാകിസ്താന്‍ ഈ പദ്ധതിയുടെ ഭാഗമല്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍ കുമാര്‍ പറഞ്ഞു. ജിഎസ്എല്‍വി 9 റോക്കറ്റ് ഉപയോഗിച്ച് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്9 ആണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുന്നത്.

2014ല്‍ കാഡ്മണ്ഡുവില്‍ നടന്ന സാര്‍ക് ഉച്ചകോടിയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്.

2195 കിലോയാണ് ജിസാറ്റ് 9 ന്റെ ഭാരം.ആദ്യം സാര്‍ക് സാറ്റലൈറ്റ് എന്നയിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും പിന്നീട് പാകിസ്താന്‍ പിന്‍മാറിയതോടെ സൗത്ത് ഏഷ്യന്‍ ഉപഗ്രഹം എന്ന് പേര് മാറ്റുകയായിരുന്നു.വാര്‍ത്താവിനിമയത്തിനൊപ്പം പ്രകൃതി ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പും ഈ ഉപഗ്രഹത്തിലൂടെ രാജ്യങ്ങള്‍ക്ക് ലഭ്യമാകും. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഈ രാജ്യങ്ങള്‍ക്ക് പരസ്പരം കൈമാറുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വാര്‍ത്താ വിനിമയ രംഗത്ത് 12 വര്‍ഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും.

ISRO to launch South Asia Satellite on 5 May, Pakistan not on board
technology

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdo...
Follow: https://twitter.com/anweshanam.com

Buy Now on CodeCanyon