Jammu and Kashmir Chief Minister Mehbooba Mufti at a recent event, expressed her view that to her, ''India is Indira Gandhi''. <br /> <br />പ്രധാനമന്ത്രി നരോന്ദ്രമേദിക്കൊപ്പം നില്‍ക്കുമ്പോഴും ഇന്ത്യയെന്നാല്‍ തനിക്ക് ഇന്ദിര തന്നെയാണ് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. എന്നാല്‍ മോദി വരും കാലങ്ങളില്‍ ചരിത്രപുരുഷനായി മാറുമെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു. മോദിയുടെ നേതൃപാടവം എന്നത് ഒരു വലിയ മുതല്‍ക്കൂട്ടാണ്.ദില്ലിയില്‍ കശ്മീരിനെ കുറിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. <br />കശ്മീരിനെ ഇപ്പോല്‍ ബാധിച്ചിരിക്കുന്ന പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താനായി അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു മെഹബൂബ പറഞ്ഞു. എന്നിരുന്നാലും തന്നെ സംബന്ധിച്ച് ഇന്ത്യയെന്നാല്‍ ഇന്ദിര ഗാന്ധി തന്നെയാണ്. താന്‍ വളര്‍ന്നിരുന്ന സമയത്ത് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിര ഗാന്ധിയായിരുന്നു. ചിലര്‍ക്കൊക്കെ അതൊന്നും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഇന്ദിരയായിരുന്നു ഇന്ത്യ.
