Dubbing artist Bhagyalakshmi has lashed out at P C George, Poonjar M L A, for his cruel statements about the young actress who was abducted. <br /> <br />അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന് പറയുന്നത് പോലെ ഒരു പെണ്‍കുട്ടി അതിക്രൂരമായി ആക്രമിക്കപ്പെട്ടപ്പോഴും പ്രതികള്‍ക്ക് വേണ്ടി വാദിക്കാനും ആളുകളുണ്ട് നമ്മുടെ നാട്ടില്‍. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ അകത്ത് കിടക്കുന്ന ദിലീപിന് വേണ്ടി ഘോരഘോരം വാദിക്കുകയും ആ പെണ്‍കുട്ടിയെ ഒരു ലജ്ജയുമില്ലാതെ അപമാനിക്കുകയുമാണ് ജനപ്രതിനിധി കൂടി ആയ പിസി ജോര്‍ജ് ചെയ്തിരിക്കുന്നത്. പിസി ജോര്‍ജിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.