സൂറത്തുൽ ഫാതിഹയിലെ രണ്ടാമത്തെ ആയത്ത്
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
സർവ്വ സ്തുതിയും സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു എന്നാണു പ്രസ്തുത സൂക്തത്തിന്റെ സാമാന്യമായ പരിഭാഷ.
ഈ വാക്യം /ജുംലത്ത്/sentence
جملة
ഒരു ഇസ്മിയ്യായ ജുംലത്ത് ആണ്.ഇസ്മിയ്യായ ജുംലത്ത്
جملة إسمية
എന്നത് ഇസ്മു അഥവാ നാമം കൊണ്ട് തുടങ്ങുന്ന ജുംലത്ത്/ വാക്യം /sentence ആണ്.ഒരു ഇസ്മിയ്യായ ജുംലയിൽ
جملة إسمية
തുടങ്ങുന്ന ഇസ്മു അഥവാ നാമം മുബ്തദഉ
مبتدأ
ആണ്.ഇവിടെ അൽഹംദു
الْحَمْدُ
എന്നത് മുബ്തദഉ
مبتدأ
ആണ്. മുബ്തദഉ
مبتدأ
നെ സംബന്ധിച്ച് ഒരു വിവരം അഥവാ ഘബർ നല്കുന്ന ഭാഗമാണ് ഘബർ
خبر
ഘബർ ഒരു നാമം അഥവാ ഇസ്മു തന്നെ ആവണം എന്നില്ല.ഇവിടെ ലില്ലാഹി
لِلَّهِ
അല്ലാഹുവിനാണ് എന്നതാണ് ഘബർ .കൂടാതെ ലില്ലാഹി എന്നത് ജാറു മജ്രൂരു ആണ്.ലി എന്ന ലാമു ജർരിന്റെ ഹർഫു അഥവാ ജാറു ആണ്.ലില്ലാഹി എന്നതിലെ ഹാഇന് അവസാനം കസ്റ് കൊണ്ട് ജറ് ചെയ്തിരിക്കുന്നു.റബ്ബി എന്നത് സ്വിഫത് /നാമ വിശേഷണം /adjective ആണ്;അഥവാ അല്ലാഹ് എന്നതിന്റെ സ്വിഫത്.അൽ എന്നത് മഅറിഫതിന്റെ അൽ ;അത് .ഇംഗ്ലീഷ് definite article -THE ക്ക് തുല്യമാണ്.റബ്ബി+അൽ +ആ'ലമീൻ=റബ്ബിൽ ആലമീൻ..ആലമീൻ എന്നതിലെ ആദ്യത്തെ ആ' അലിഫു അല്ല അ'യ്നു ആണ് എന്ന് ശ്രദ്ധിക്കണം.
عالم
എന്നതിന്റെ ബഹുവചനം അഥവാ ജംഉ ' ആണ് ആലമീൻ.
عَالَمِينَ
عالم ആലം എന്നത് തന്നെ ബഹുവചനം ആണ് .അതിനു ഏകവചനം/മുഫ്രദു ഇല്ല്ല.അല്ലാഹു അല്ലാത്ത എല്ലാം ആലമുകളിൽ പെടും , അതായത് എല്ല്ലാ പടപ്പുകളും.ആലം
عالم
എന്നത് അലാമത് /അടയാളം
علامة
എന്ന പദത്തിൽ നിന്നും നിഷ്പന്നമാണ്.പടപ്പിനെ ആലം എന്ന് പറയാൻ കാരണം ഓരോ പടപ്പുകൾ അവയ്ക്ക് ഒരു പടച്ചവൻ ഉണ്ട് എന്ന് സൂചിപ്പിക്കുന്ന അടയാളം /അലമു
علم
ആണ്.ആൾ ആ'ലമീൻ എന്നത് റബ്ബി എന്ന മുദാഫിലേക്ക് ചേർക്കപ്പെട്ട
مضاف إليه
ആണ്.റബ്ബിൽ ആ'ലമീൻ എന്നാൽ സര്‍വ്വലോക പരിപാലകൻ എന്നർത്ഥം.