Kashmir Attack: Victims Are Here <br /> <br />ഒരു നിമിഷം കണ്ണടച്ച് തുറന്നപ്പോഴേക്കും വിശാലമായ ലോകത്തിന്റെ മനോഹരമായ ഒരു പകുതി നഷ്ടമായിരിക്കുന്നു. കശ്മീരിലെ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് പറയാനുള്ളത് ഇതാണ്. 2016ല്‍ കശ്മീരില്‍ പടര്‍ന്ന സംഘര്‍ഷാവസ്ഥയില്‍ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ വെളിച്ചം നഷ്ടമായത് ഒന്നോ രണ്ടോ ആളുകള്‍ക്കല്ല. 1043 കേസുകളാണ് ശ്രീനഗറിലെ ശ്രീല മഹാരാജ സിങ് ആശുപത്രിയില്‍ മാത്രം എത്തിയത്. <br />