Surprise Me!

മുസ്ലിമിന്റെ ഒരു ദിവസം പരമ്പര 5 ബുഖാരി 142 ഫത്ഹുൽ ബാരി സഹിതം صحيح البخاري مع فتح الباري Bukhari

2017-08-14 1 Dailymotion

وفي ذلك حديث عائشة رضي الله عنها عند ابن حبان وابن خزيمة في صحيحيهما كان رسول الله -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- إذا خرج من الغائط قال: غفرانك
ഇബ്നു ഖുസൈമയും ഇബ്നു ഹിബ്ബാനും അവരുടെ സഹീഹുകളിൽ രേഖപ്പെടുത്തിയ , ആയിഷ ബീവിയുടെ ഹദീസിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം മലവിസർജ്ജനം കഴിഞ്ഞു പുറത്തിറങ്ങിയാൽ
غفرانك
ഗു'ഫ്രാനക എന്ന് പറഞ്ഞിരുന്നു എന്ന് കാണാം.
وحديث أنس عند ابن ماجة إذا خرج من الخلاء قال: "الحمد لله الذي أذهب عني الأذى وعافاني" وحديث ابن عباس عند الدارقطني مرفوعًا: "الحمد لله الذي أخرج عني ما يؤذيني وأمسك عليَّ ما ينفعني
ഇബ്നു മാജ രേഖപ്പെടുത്തിയ അനസ് റ ന്റെ ഹദീസിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം മലമൂത്ര വിസർജ്ജനം കഴിഞ്ഞു പുറത്തിറങ്ങിയാൽ
الحمد لله الذي أذهب عني الأذى وعافاني
എന്നിൽ നിന്ന് ബുദ്ധിമുട്ടുകൾ പോക്കിക്കളയുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സർവ സ്തുതിയും '' എന്ന് പറഞ്ഞിരുന്നു എന്ന് കാണാം.ദാറ് ഖുത്നി രേഖപ്പെടുത്തിയ ഇബ്നു അബ്ബാസ് റ ന്റെ ഹദീസിൽ
الحمد لله الذي أخرج عني ما يؤذيني وأمسك عليَّ ما ينفعني
എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്നിൽ നിന്നും പുറപ്പെടീച്ച് കളയുകയും എനിയ്ക്ക് ഉപകാരമുള്ളത് എന്റെ ശരീരത്തിൽ നിലനിർത്തുകയും ചെയ്ത അല്ലാഹുവിനാണ് സർവ സ്തുതിയും എന്ന് നബി പറഞ്ഞിരുന്നതായി കാണാം.

Buy Now on CodeCanyon