അൽ കിതാബ് 241 അത്തഹിയ്യാത്തിൽ കൈകൾ വയ്ക്കുന്നതിന്റെയും ചൂണ്ടു വിരൽ ചലിപ്പിക്കുന്നതിന്റെയും രീതികൾ
MODULE 03/18.02.2017

ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന് :

المجموع شرح المهذب
يحيى بن شرف النووي
كتاب الصلاة
باب صفة الصلاة
الجلوس للتشهد الأوسط
وضع اليسرى على فخذه اليسرى واليمنى على فخذه اليمنى في التشهد

قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى : ( وَالْمُسْتَحَبُّ أَنْ يَبْسُطَ أَصَابِعَ يَدِهِ الْيُسْرَى عَلَى فَخِذِهِ [ الْيُسْرَى ] وَفِي الْيَدِ الْيُمْنَى ثَلَاثَةُ أَقْوَالٍ :

( أَحَدُهَا ) :
يَضَعُهَا عَلَى فَخِذِهِ [ الْيُمْنَى ] مَقْبُوضَةَ الْأَصَابِعِ إلَّا الْمُسَبِّحَةَ ، وَهُوَ الْمَشْهُورُ لِمَا رَوَى ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا { أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إذَا قَعَدَ فِي التَّشَهُّدِ وَضَعَ يَدَهُ الْيُسْرَى عَلَى رُكْبَتِهِ الْيُسْرَى ، وَوَضَعَ يَدَهُ الْيُمْنَى عَلَى رُكْبَتِهِ الْيُمْنَى وَعَقَدَ ثَلَاثَةً وَخَمْسِينَ ، وَأَشَارَ بِالسَّبَّابَةِ }

الْمُسَبِّحَة = forefinger = السَّبَّابة = ചൂണ്ടുവിരല്‍

الخنصر = little finger = ചെറുവിരല്‍

البنصر = ring finger = മോതിരവിരല്‍

إِبْهَام = thumb = തള്ളവിരല്‍

ആശയ സംഗ്രഹം : മുഹദ്ദബിന്റെ കർത്താവ് ഇമാം ശീറാസി പറയുന്നു : നിസ്‌ക്കരിക്കുന്നവൻ അത്തഹിയ്യാത്തിൽ ഇടതു കൈവിരലുകൾ ഇടത്തെ തുടയിൽ വയ്ക്കലാണ് സുന്നത്തു .എന്നാൽ വലതു കൈ വയ്ക്കുന്ന വിഷയത്തിൽ മൂന്നു അഭിപ്രായങ്ങൾ ഉണ്ട് .

വലതു കൈ വയ്ക്കുന്ന വിഷയത്തിലെ ഒന്നാമത്തെ അഭിപ്രായം :

: ചൂണ്ടു വിരൽ ഒഴികെ മറ്റു വിരലുകൾ കൂട്ടിപ്പിടിച്ചു തുടയിൽ വയ്ക്കുക.ഇബ്നു ഉമർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത ഹദീസാണ് തെളിവ്. ''റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അത്തഹിയ്യാത്തിൽ / തശഹുദിൽ ഇരുന്നാൽ, ഇടതു കൈ ഇടതു കാൽ മുട്ടിലും വലതു കൈ വലതു കാൽ മുട്ടിലും വയ്ക്കുമായിരുന്നു.കൈ വിരലുകൾ '58 -ന്റെ കെട്ടു രൂപത്തിൽ' വച്ചിരുന്നു;ചൂണ്ടു വിരലുകൾ കൊണ്ട് ചൂണ്ടിയിരുന്നു.
(സ്വഹീഹു മുസ്‌ലിം)
( Pls note : ഹദീസിൽ '58 -ന്റെ കെട്ടു രൂപത്തിൽ' എന്നാണു വിരലുകൾ വയ്ക്കുന്ന രീതിയെ പരാമർശിച്ചത്. ചില നമ്പറുകൾക്കു പ്രത്യേക രീതിയിൽ വിരൽ വയ്ക്കുന്ന രീതി അറബികൾക്ക് ഉണ്ടായിരുന്നു.ഇവിടെ ഈ ഹദീസിൽ '58 -ന്റെ കെട്ടു രൂപത്തിൽ' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. ചെറുവിരലും മോതിര വിരലും നടുവിരലും കൂട്ടിപ്പിടിച്ചു ചൂണ്ടു വിരൽ അയച്ചു പിടിച്ചു തള്ള വിരൽ ചൂണ്ടു വിരലിന്റെ മുരട്ടിൽ ചേർത്ത് വയ്ക്കുന്ന രീതിയാണ് .