പ്രണയിപ്പിക്കുന്ന ഹോര്‍മോണുകള്‍

തലച്ചോറിലെ ന്യൂറോ കെമിക്കല്‍സ് ആണ് പ്രണയം എന്ന വികാരത്തിനു പിന്നില്‍

ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയം തോന്നാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം എന്നാല്‍ തലച്ചോറിലെ ന്യൂറോ കെമിക്കല്‍സ് ആണ് ഈ വികാരത്തിനു പിന്നില്‍ ശരിക്കും പ്രവര്‍ത്തിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല .അമേരിക്കയിലെ ററ്റ്ഗര്‍ യൂണിവേഴ്‌സിറ്റിയിലെ ഹെലന്‍ ഫിഷര്‍ മൂന്നു ഘട്ടങ്ങളായാണ് പ്രണയാനുഭവത്തെ തിരിച്ചിരിക്കുന്നത്.
ഒന്നാം ഘട്ടം സ്ത്രീക്കും പുരുഷനും എവിടെവെച്ചും ആരോടും തോന്നുന്ന ലൈംഗിക ആകര്‍ഷണമാന്. 'ഇന്‍ഫാച്ച്വേഷന്‍' എന്ന ഓമനപ്പേരിലുള്ള പ്രണയഭാവം ടെസ്‌റ്റോസ്റ്റീറോണ്‍ എന്ന പുരുഷ ഹോര്‍മോണിന്റെയും ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോര്‍മോണിന്റെയും സംഭാവനയാണ്. ആരോടും പ്രണയം തോന്നാവുന്ന അവസ്ഥയാണിത്
രണ്ടാം ഘട്ടം 'നോര്‍ അഡ്രിനാലിന്‍' എന്ന കെമിക്കലിന്റെ പണികളാണ് പ്രണയിക്കുന്ന ആളെ കൂടുതല്‍ കരുതാനും ശ്രദ്ധിക്കാനുമൊക്കെ മനസ്സിനെ ഈ കെമിക്കല്‍ പ്രേരിപ്പിക്കും.