8 ലക്ഷം ജനങ്ങള്‍ മരണത്തിലേക്കോ.....

ഖത്തറില്‍ എട്ട് ലക്ഷം പേരുടെ ജീവന്‍ അപകടത്തിലാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്സ് വാച്ച്

2022ല്‍ ഖത്തറിലാണ് ഫുട്ബോള്‍ ലോകകപ്പ് മല്‍സരം. അത് ഖത്തറിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകും നിലവില്‍ ഖത്തറിന് സൗദിയും സഖ്യരാജ്യങ്ങളും വിലക്കിയിട്ട് 4 മാസം കഴിയുന്നു. ഈ ഘട്ടത്തിലാണ് വിവാദമാകുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്,ലോകകപ്പിനുള്ള ഒരുക്കം ഖത്തര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സ്റ്റേഡിയവും മറ്റു സൗകര്യങ്ങളും ഏറെകുറെ ഖത്തറില്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുമുണ്ട്.വിദേശികളായ തൊഴിലാളികളാണ് ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പിന് വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഇവരുടെ ജീവന്‍ അപകടത്തിലാക്കുന്ന നീക്കങ്ങളാണത്രെഖത്തറില്‍ നടക്കുന്നത്.ഏതാണ്ട് എട്ട് ലക്ഷത്തോളം വിദേശി തൊഴിലാളികള്‍ ഖത്തറില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കടുത്ത ചൂട് അനുഭവപ്പെടുമ്പോഴും ഇവര്‍ ജോലിയില്‍ മുഴുകുന്നത് ,സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാതെയുള്ള ഖത്തറിന്റെ നീക്കം ആശങ്കയുണ്ടാക്കുന്നതാണെന്ന് അമേരിക്ക കേന്ദ്രമായുള്ള ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് പറയുന്നു.നിരവധി തൊഴിലാളികള്‍ ജോലിക്കിടെ മരിക്കുന്നുണ്ടെന്നും ഇത് ലോകമറിയുന്നില്ലെന്നും സംഘടന ആരോപിക്കുന്നു

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom