Surprise Me!

റെക്കോഡിന് ശേഷം വില്ലന് കാലിടറിയോ? രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് | filmibeat Malayalam

2017-10-30 552 Dailymotion

Mohanlal's Villain Movie, 2 Days Box Office Collection out <br /> <br /> ഏറെ പ്രതീക്ഷകളോടെ തിയറ്ററിലേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. റെക്കോഡ് കളക്ഷനായിരുന്നു വില്ലന്‍ ആദ്യ ദിനം നേടിയത്. ആദ്യ ദിന കളക്ഷനില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡ് വില്ലന്‍ സ്വന്തമാക്കി. 4.91 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. 4.31 കോടി നേടിയ ദ ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡാണ് വില്ലന്‍ തകര്‍ത്തത്. കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളുടെ റെക്കോര്‍ഡ് ഇപ്പോഴും അന്യഭാഷ ചിത്രങ്ങള്‍ക്കാണ്. 6.17 കോടിയുമായി ബാഹുബലി 2 ഒന്നാമതും 6.11 കോടി നേടിയ മെര്‍സല്‍ രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്താണ് വില്ലനുള്ളത്. ആദ്യ ദിനം റെക്കോര്‍ഡ് സൃഷ്ടിച്ച് തുടങ്ങിയ വില്ലന്റെ രണ്ടാം ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്. വീഡിയോ കാണാം.

Buy Now on CodeCanyon