الإسراء والمعراجവീഡിയോ 1 ഇസ്രാഉം മിഅറാജും( സ്വഹീഹു മുസ്ലിം ഹദീസ് 318) BY Abbas Parambadan

السلام عليكم ورحمة الله وبركاته
വാട്ട്സ് ആപ്പ് , ടെലെഗ്രാം, യു ട്യൂബു & FB
അൽ കിതാബ് تَدْرِيسُ الْكِتَاب പഠന പരമ്പര 140
കുറിപ്പുകൾ,
01.05.2016:
സ്പെഷ്യൽ സെഷൻ -06

സഹോദരീ സഹോദരന്മാരെ........
ഇസ്രാഉ - മിഅറാജു സംഭവം നടന്നത് വിശുദ്ധ ഖുർആൻ കൊണ്ടും സ്വഹീഹായ ഹദീസുകൾ മുഖേനയും സ്ഥിരപ്പെട്ട കാര്യമാണ് എന്നതിൽ തർക്കമില്ല.എന്നാൽ അത് എന്നാണു നടന്നത് എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ കാണാം.അതിൽ ഒരു അഭിപ്രായം മാത്രമാണ് റജബു 27 എന്ന തീയതി എന്നാണു മനസ്സിലാവുന്നത്.
റമദാൻ മാസത്തിലും ശരീഅത് നിയമമാക്കിയ ചില പ്രത്യേക സാഹചര്യങ്ങളിലും മാത്രമാണ് നോമ്പ് നിർബന്ധമുള്ളത് .
നോമ്പ് ഹറാം അല്ലാത്ത എല്ലാ ദിവസങ്ങളിലും നോമ്പ് നോല്ക്കാവുന്നതാണ്.യുദ്ധം നിഷിദ്ധമാക്കപ്പെട്ട റജബു ഉൾപ്പെടെയുള്ള നാല് പവിത്ര മാസങ്ങളിൽ നോമ്പ് നോൽക്കൽ സുന്നത്താണ് എന്ന് ഹദീസിൽ കാണാം.എന്നാൽ റജബു 27 -നു പ്രത്യേകമായി നോമ്പ് സുന്നതുള്ളതായി സ്വഹീഹു ആയ ഹദീസ് ഒന്നും കാണുന്നില്ല.ഈ വിഷയത്തിൽ ഹദീസ് ഉണ്ടങ്കിൽ റഫറൻസ് സഹിതം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയോ PM ചെയ്യുകയോ ചെയ്യണമെന്നു സഹോദരങ്ങളോട് അഭ്യർത്ഥിക്കുന്നു.

.മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംയ്ക്ക് ഉണ്ടായ ഇസ്രാഉ മിഅറാജു അനുഭവം എന്തായിരുന്നു?
അത് നബിയുടെ ഉടലോടെയും റൂഹോടെയും കൂടിയായിരുണോ?
അതൊരു സ്വപ്ന ദർശനമായിരുന്നോ?
സ്വപ്നത്തിലും ഉണർച്ചയിലുമായി ഒന്നിലധികം തവണ ഈ അനുഭവം ഉണ്ടായിട്ടുണ്ടോ?
നബിയുടെ ഇസ്രാഉ മിഅറാജു അനുഭവം നമുക്ക് നല്കുന്ന പാഠം എന്ത്?
ഈ വിഷയത്തിൽ ഉലമാക്കൾക്കുള്ള വ്യത്യസ്ത വീക്ഷണങ്ങൾ എന്തെല്ലാം?
ഈ വിഷയത്തിൽ ഒരു പഠനമാണ് ഇന്നും അടുത്ത ശനിയാഴ്ചയുമായി (7.5.16)നടത്താൻ ഉദ്ദേശിക്കുന്നത്.അല്ലാഹു തുണക്കട്ടേ ...................ആമീൻ.