SURATHU AL LAIL Malayalam 11-21സൂറ അല്ലൈൽ മലയാളം سورة الليل
Surah Al-Lail Malayalam
Verses 11-21
92:11
وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ ﴾١١﴿
അവന്‍ മറഞ്ഞുവീണാല്‍ അവന്‍റെ ധനം അവനു പ്രയോജനപ്പെടുന്നതല്ല.
وَمَا يُغْنِي ധന്യ (ഐശ്വര്യ) മാക്കുകയില്ല (പ്രയോജനപ്പെടുകയില്ല) عَنْهُ അവന് مَالُهُ അവന്‍റെ ധനം, സ്വത്ത് إِذَا تَرَدَّىٰ അവന്‍ മറിഞ്ഞുവീണാല്‍, നാശമടഞ്ഞാല്‍.
92:12
إِنَّ عَلَيْنَا لَلْهُدَىٰ ﴾١٢﴿
നിശ്ചയമായും മാര്‍ഗദര്‍ശനം നല്‍കല്‍ നമ്മുടെ മേലാണ് (ബാധ്യത) ഉള്ളത്.
إِنَّ عَلَيْنَا നിശ്ചയമായും നമ്മുടെ മേലുണ്ട് (നമ്മുടെ ബാധ്യതയാണ്) لَلْـهُدَىٰ സന്മാര്‍ഗം (മാര്‍ഗദര്‍ശനം) നല്‍കല്‍
92:13
وَإِنَّ لَنَا لَلْءَاخِرَةَ وَٱلْأُولَىٰ ﴾١٣﴿
നമ്മുക്കുള്ളതുതന്നെയാണ്, പരലോകവും ആദ്യലോകവും.
وَإِنَّ لَنَا നമുക്കു തന്നെയാണുതാനും لَلْآخِرَةَ പരലോകം وَالْأُولَىٰ ആദ്യലോകവും (ഇഹവും)
92:14
فَأَنذَرْتُكُمْ نَارًا تَلَظَّىٰ ﴾١٤﴿
അതിനാല്‍, ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.
فَأَنذَرْتُكُمْ അതിനാല്‍ (എന്നാല്‍) ഞാന്‍ നിങ്ങളെ താക്കീതു ചെയ്തിരിക്കുന്നു. نَارًا تَلَظَّىٰ ആളിക്കത്തുന്ന തീ
92:15
لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى ﴾١٥﴿
വളരെ ദുര്‍ഭാഗ്യവാനായുള്ളവനല്ലാതെ അതില്‍ കടന്നെരിയുകയില്ല.
لَا يَصْلَاهَا അതില്‍ കടക്കുകയില്ല, എരിയുകയില്ല إِلَّا الْأَشْقَى ഏറ്റവും (വളരെ) ദുര്‍ഭാഗ്യവാനല്ലാതെ
92:16
ٱلَّذِى كَذَّبَ وَتَوَلَّىٰ ﴾١٦﴿
അതായത്, വ്യാജമാക്കുകയും തിരിഞ്ഞുകളയുകയും ചെയ്തവന്‍ (അല്ലാതെ)
الَّذِي كَذَّبَ വ്യാജമാക്കിയവനായ وَتَوَلَّىٰ തിരിഞ്ഞു കളയുകയും ചെയ്ത
92:17
وَسَيُجَنَّبُهَا ٱلْأَتْقَى ﴾١٧﴿
വളരെ സൂക്ഷ്മത [ഭയഭക്തി]യുള്ളവന്‍ അതില്‍ നിന്നു അകറ്റി നിറുത്തപ്പെട്ടേക്കുകയും ചെയ്യും.
وَسَيُجَنَّبُهَا അതില്‍ നിന്നു അകറ്റി (ഒഴിവാക്കി) നിറുത്തപ്പെടും الْأَتْقَى വളരെ സൂക്ഷമത (ഭയഭക്തി)യുള്ളവന്‍
92:18