Surprise Me!

യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്വര്‍ണ മെഡല്‍ കിട്ടണമെങ്കില്‍ വെജിറ്റേറിയനായിരിക്കണം

2017-11-11 16 Dailymotion

സാധാരണ അക്കാദമിക് പ്രകടന മികവിന്‍റെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റികളില്‍ ഗോള്‍ഡ് മെഡല്‍ നല്‍കാറുള്ളത്. എന്നാല്‍ പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗോള്‍ഡ് മെഡല്‍ കിട്ടണമെങ്കില്‍ ഇനി സസ്യഭുക്കായിരിക്കണം. ഇതുസംബന്ധിച്ച് യൂണിവേഴ്‌സിറ്റി സര്‍ക്കുലര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ ഈ മെഡലുകളും പുരസ്‌കാര തുകയും നല്‍കുന്ന കുടുംബമാണ് ഇത്തരമൊരു മാനദണ്ഡം കൊണ്ടുവന്നതെന്ന് പറഞ്ഞാണ് പൂനെ യൂണിവേഴ്‌സിറ്റി ഈ ഉത്തരവിനെ ന്യായീകരിക്കുന്നത്. മികച്ച പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റുഡന്റിനാണ് പൂനെ യൂണിവേഴ്‌സിറ്റി സ്വര്‍ണ മെഡല്‍ നല്‍കുന്നത്.ഏഴാമത്തെ നിബന്ധനയായാണ് വിദ്യാര്‍ഥികള്‍ സസ്യാഹാരികളും മദ്യപിക്കാത്തവരുമാകണമെന്ന് പറയുന്നത്. കൂടാതെ വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പിന്തുടരുന്നവരായിരിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.വിദ്യാഭ്യാസ സ്ഥാപനത്തെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. <br /> <br />Pune University to Give Only Vegetarians & Teetotalers Gold Medals <br />

Buy Now on CodeCanyon