Surprise Me!

രാജിവെച്ച ലബനന്‍ പ്രധാനമന്ത്രി സൌദിയില്‍ തടവിലോ? സത്യം ഏത്? | Oneindia Malayalam

2017-11-13 656 Dailymotion

Saad Hariri says he is free in Saudi Arabia <br /> <br />എട്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരിയുടെ രാജി പ്രഖ്യാപനം. ഹരീരിയെ സൗദി അറേബ്യ ബന്ദിയാക്കിയിരിക്കുകയാണ് എന്ന രീതിയില്‍ പോലും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഒടുവില്‍ സാദ് ഹരീരി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു ടെലിവിഷന്‍ ചാനലിലൂടെ ആയിരുന്നു ഇത്. ദിവസങ്ങള്‍ക്കം താന്‍ ലെബനനിലേക്ക് തിരിച്ച് പോകും എന്നായിരുന്നു സാദ് ഹരീരി പറഞ്ഞത്. എന്നാല്‍ ആ അഭിമുഖം പോലും ഇപ്പോള്‍ ഇഴകീറി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സൗദിയിലെ ഫ്യൂച്ചര്‍ ടിവിയില്‍ ആണ് സാദ് ഹരീരി വീണ്ടും പ്രത്യക്ഷപ്പെട്ടത്. ആരോപണങ്ങളെ മുഴുവന്‍ നിഷേധിച്ചുകൊണ്ടായിരുന്നു സാദ് ഹരീരിയുടെ പ്രതികരണം. താന്‍ സൗദിയില്‍ സ്വതന്ത്രനാണെന്നും എങ്ങോട്ട് വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ ലബനനിലേക്ക് തിരിച്ച് പോകും എന്നും നിയമ പ്രകാരം രാജി സമര്‍പ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Buy Now on CodeCanyon