High court against minister thomas chandy <br /> <br />മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കുട്ടനാട്ടിലെ റിസോർട്ട് ഭൂമി നികത്തയിതില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയില്‍. തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശം നടത്തിയ സാഹചര്യത്തിലാണ് മന്ത്രിക്കെതിരെ കോടതിയില്‍ സർക്കാർ അഭിഭാഷകൻ നിലപാടെടുത്തത്. നിലം നികത്തിയതില്‍ ക്രമക്കേടുണ്ടായിട്ടുണ്ട് എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. അതിനിടെ ഹരജി ഇപ്പോള്‍ വേണമെങ്കിലും പിൻവലിക്കാമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കലക്ടര്‍ നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്ള കടുത്ത പ്രതിഷേധം അവഗണിച്ചാണ് അദ്ദേഹം ചാണ്ടിക്കായി വാദിച്ചത്.