The fourth edition of the ISL starts right from where it ended last winter when Kerala Blasters were beaten by ATK.

ഫുട്ബോള്‍ പ്രേമികളെല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസത്തിലേക്കെത്തിയിരിക്കുകയാണ്. ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൻറെ നാലാം സീസണിന് കിക്കോഫ് ആണ്. സൂപ്പർ താരങ്ങളുടെ സാന്നിധ്യമാണ് ബ്ലാസ്റ്റേഴ്സിൻറെ കരുത്ത്.
ദിമിതർ ബെർബറ്റോവും വെസ് ബ്രൌണുമാണ് ബ്ലാസ്റ്റേഴ്സിൻറെ സൂപ്പർ താരങ്ങള്‍.
ലൈനപ്പ് സർപ്രൈസ് ആയിരിക്കുമെന്നാണ് മ്യൂലെൻസ്റ്റീൻ പറഞ്ഞിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൻറെ മുൻ താരവും എടികെ പരിശീലകനുമായ ടെഡ്ഡി ഷെർമിങ്ങാമും റെനെ മ്യൂലെസ്റ്റീനും തമ്മിലുള്ള പോരാട്ടം കൂടിയായിരിക്കും കൊച്ചിയിലേത്.
റോബി കീനും ബെർബറ്റോവുമാണ് ഇരുടീമുകളിലെയും സൂപ്പർ താരങ്ങള്‍.
പക്ഷേ പരിക്കിനറെ പിടിയിലാണ് കീൻ. അതിനാല് കൊല്ക്കത്ത നിരയില് കീനുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകള്‍.
വെസ് ബ്രൌണ് ആയിരിക്കും ബ്ലാസ്റ്റേഴ്സ് നിരയില് പ്രതിരോധത്തിൻറെ ചുമതല.ഒപ്പം സന്ദേശ് ജിംഗനും റിനോ ആൻറോയും ഉണ്ടാകും
അരാത്ത ഇസൂമി, കറേജ് പെക്കുസൻ, ലാകിച് പെസിച്ച്. സിഫ്നിയോസ്, മിലൻ സിങ് എന്നിവരാകും ബ്ലാസ്റ്റേഴ്സ് നിരയിലെ മറ്റ് പ്രധാന താരങ്ങള്‍.