Surprise Me!

അറബ് രാജ്യങ്ങള്‍ക്ക് ഇറാനെ പേടിയോ? | Oneindia Malayalam

2017-11-20 1,037 Dailymotion

Arab league foreign ministers Condemn Iran's Aggression <br /> <br />പശ്ചിമേഷ്യ സംഘർഷഭരിതമാകാൻ തുടങ്ങിയിട്ട് കാലമേറെയായി. പല കാരണങ്ങളാണ് ഇതിന് പിന്നില്‍. ഇറാനും ഇതിനൊരു കാരണമാണ്. സംഘർഷഭരിതമായ സാഹചര്യങ്ങള്‍ക്കിടെ കെയ്റോയില്‍ അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ അടിയന്തര, പ്രത്യേക സമ്മേളനം നടന്നിരുന്നു. യോഗത്തിലും പ്രധാനമായും ചർച്ച ചെയ്തത് ഇറാൻ വിഷമായിരുന്നു. ലെബനൻ പ്രധാനമന്ത്രി യോഗത്തില്‍‌ നിന്ന് വിട്ടുനിന്നത് വലിയ ചർച്ചയായിരുന്നു. ഇറാന്‍ തുടര്‍ച്ചയായി അന്താരാഷ്ട്ര നിയമങ്ങള്‍ പോലും ലംഘിച്ച് ഇടപെടലുകള്‍ നടത്തുന്നു എന്നാണ് ആക്ഷേപം. ഇറാന്റെ പ്രകോപനപരമായ നടപടികള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത ഒരു പരിഹാരം കണ്ടെത്തണം എന്നായിരുന്നു കെയ്‌റോയില്‍ ചേര്‍ന്ന യോഗത്തില്‍ സൗദി അറേബ്യയുടെ ആവശ്യം. സൗദിയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പഴക്കം ഏറെയാണ്. ഇറാനും സൌദിയും തമ്മിലുള്ള പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2015 മുതല്‍ ഇതുവരെ 80 ഇറാൻ നിർമിത മിസൈലുകളാണ് ഹൂത്തി വിമതർ സൌദിക്ക് നേർക്ക് തൊടുത്തത് എന്നാണ് ആക്ഷേപം. ഇറാൻറെ നിർദേശത്തെ തുടർന്നായിരുന്നു ഈ ആക്രമണങ്ങളെല്ലാം എന്നും ആക്ഷേപമുണ്ട്. <br />

Buy Now on CodeCanyon