Surprise Me!

മഞ്ജു സാക്ഷിയെങ്കില്‍ ഗൂഢാലോചന തെളിഞ്ഞെന്ന് ദിലീപ് ഫാന്‍സ്

2017-11-22 1 Dailymotion

Dileep Fans Trolls Manju Warrier <br /> <br />നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ അതിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നിരുന്നു. മഞ്ജുവായിരിക്കും പ്രധാന സാക്ഷിയെന്നായിരുന്നു റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ മഞ്ജുവിനെതിരെ പല ഫെയ്സ്ബുക്ക് പേജുകളിലും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാകുന്നു എന്ന വാര്‍ത്ത പുറത്ത് വരുമ്പോള്‍ ദിലീപ് ആരാധകര്‍ വീണ്ടും ഗൂഢാലോചന ആരോപണം തന്നെ ആണ് ഉയര്‍ത്തുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷണിക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് മഞ്ജു വാര്യര്‍ ആയിരുന്നു. ആ മഞ്ജു വാര്യര്‍ തന്നെ എങ്ങനെ പ്രധാന സാക്ഷിയാകും എന്നാണ് ദിലീപ് ഫാന്‍സിന്റെ ചോദ്യം. സത്യം ഉണ്ടെന്ന് ഉറപ്പായില്ലേ എന്ന്... 'ഇപ്പോള്‍ മനസ്സിലായി, ഗൂഢാലോചന ഉണ്ട് എന്ന് ദിലീപേട്ടന്‍ പറഞ്ഞതിന്റെ പൊരുള്‍. ദിലീപേട്ടന്‍ പറഞ്ഞതില്‍ സത്യം ഉണ്ടെന്ന് ഉറപ്പായില്ലേ. രാമന്‍ പിള്ള വക്കീലിന് ഈ കേസ് ജയിക്കാന്‍ ഈ സാക്ഷി ധാരാളം. സത്യമേവ ജയതേ എന്ന വാക്ക് ഇവിടെ ഓര്‍മിക്കുന്നു' - മഞ്ജു വാര്യര്‍ പ്രധാന സാക്ഷിയാകും എന്ന വാര്‍ത്ത വാര്‍ത്ത പുറത്ത വന്നതിനെ തുടര്‍ന്ന് ദിലീപ് ഫാന്‍സ് ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് ആണിത്.

Buy Now on CodeCanyon