Surprise Me!

പൂനെയെ തകർത്ത് ഡല്‍ഹി: ജയം ഇങ്ങനെ

2017-11-23 44 Dailymotion

<br />ISL 2017: Delhi Dynamos Beats Pune City FC <br /> <br />ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണില്‍ പൂനെ ബലേവാഡി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരെ തകർത്ത് ഡല്‍ഹിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഡല്‍ഹിയുടെ ജയം. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ബ്രസീലിയൻ താരം പൌളീന്യോ ഡയസാണ് ഡല്‍ഹിക്കായി ആദ്യം ഗോള്‍ നേടിയത്. ഇടതുവിങ്ങില്‍ നിന്നും ലാല്ലിയൻസുവള ചാംഗ്ടെ നല്‍കിയ പാസ് പൌളീന്യോ യാതൊരു പിഴവും വരുത്താതെ കൃത്യമായി പോസ്റ്റിലെത്തിച്ചു. 54ാം മിനിട്ടില്‍ പൂനെ ഗോളിയെ കബളിപ്പിച്ച് മനോഹരമായ നീക്കത്തിലൂടെ ലാല്ലിയൻസുവളയിലൂടെ ഡല്‍ഹി ലീഡ് രണ്ടാക്കി ഉയർത്തി. 65ാം മിനിട്ടില്‍ ലോങ് ഷോട്ടിലൂടെ മത്യാസ് മിറാബ്ജെയാണ് മൂന്നാം ഗോള്‍ വലയിലാക്കിയത്. മൂന്ന് ഗോളിൻറെ ലീഡ് വഴങ്ങിയ ശേഷം പൂനെ പിന്നീട് ഉണർന്ന് കളിച്ചു. മല്‍സരത്തില്‍ ഒരു പടി മുന്നില്‍ നിന്ന ഡല്‍ഹി അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. പൂനെ ടീം 4-3-2-1 എന്ന ശൈലിയില്‍ കളത്തിലറങ്ങിയപ്പോള്‍ ഡല്‍ഹി 4-4-2 എന്ന ലൈനപ്പാണ് പരീക്ഷിച്ചത്. കളിയുടെ തുടക്കം മുതല്‍ ഡല്‍ഹിക്കായിരുന്നു പന്തടകത്തില്‍ മേല്‍ക്കൈ. എന്നാല്‍ തുറന്ന ആക്രമണത്തിനു മുതിരാതെ അവര്‍ പലപ്പോഴും മധ്യനിരയില്‍ തന്നെ കളി മെനയുകയാണ് ചെയ്തത്. <br />

Buy Now on CodeCanyon