Surprise Me!

ഇന്ത്യക്കാർക്ക് തിരിച്ചടി കുവൈത്തിലുള്ള പ്രവാസികളെ തിരിച്ചയക്കും?

2017-11-23 721 Dailymotion

15 year Gap On Expatriates, Kuwait proposed <br /> <br />ജനസംഖ്യ നിയന്ത്രിക്കുന്നതിൻറെ ഭാഗമായി പുതിയ നീക്കത്തിനൊരുങ്ങി കുവൈത്ത്. ഇതുമായി ബന്ധപ്പെട്ട ശുപാർശ സമർപ്പിക്കാനിരിക്കുകയാണ് കുവൈത്ത് പാർലമെൻറ് കമ്മിറ്റി. പ്രവാസികള്‍ക്ക് 15 വർഷത്തെ സമയപരിധി നിശ്ചയിക്കാനാണ് കുവൈത്ത് തീരുമാനം. അത്യാവശ്യമുള്ള പ്രവാസികളെ മാത്രം രാജ്യത്ത് നിലനിർത്തിയാല്‍ മതി. പ്രവാസികളുടെ എണ്ണം തദ്ദേശീയ ജനസംഖ്യയുടെ 25 ശതമാനത്തില്‍ കൂടുതല്‍ ആകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ശുപാർശയില്‍ പറയുന്നുണ്ട്. നിലവില്‍ 31.5 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഇവരില്‍ 69.7 ശതമാനവും പ്രവാസികളാണ്.10 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ചെറുതും വലുതുമായി ജോലികളിലേര്‍പ്പെട്ട് കുവൈത്തില്‍ കഴിയുന്നത്. ഏഴ് ലക്ഷവുമായി ഈജിപ്തുകാരാണ് രണ്ടാം സ്ഥാനത്ത്. പുതിയ ശുപാര്‍ശ നടപ്പാവുന്നതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാവുന്നത് ഇന്ത്യക്കാരായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. <br />ഏറെ നാളുകള്‍ക്ക് മുൻപ് തന്നെ പ്രവാസികളുടെ എണ്ണം കുറക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പ്രവാസികള്‍ക്കെതിരായ നിലപാടുകള്‍ അടുത്ത കാലത്തായി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Buy Now on CodeCanyon