Surprise Me!

എന്താണ് ശാലിന് സംഭവിച്ചത്? | filmibeat Malayalam

2017-11-27 93 Dailymotion

What Happened to Shalin Zoya's Career <br /> <br />ബാലതാരമായാണ് ശാലിൻ സോയ സിനിമയിലേക്കെത്തുന്നത്. എന്നാല്‍ സീരിയലുകളിലൂടെയാണ് ശാലിൻ ശ്രദ്ധിക്കപ്പെടുന്നത്. ഫാത്തിമ സാലിന്‍ എന്നാണ് ശാലിന്‍ സോയയുടെ യഥാര്‍ത്ഥ പേര്. തിരൂര്‍ സ്വദേശിയാണ്. 2004ലാണ് ശാലിൻ ബാലതാരമായി അഭിനയിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശാലിൻ മിനിസ്ക്രീൻ രംഗത്ത് സജീവമാകുന്നത്. ഓട്ടോഗ്രാഫിലെ വില്ലത്തിയും നായികയും ശാലിന്‍ തന്നെയായിരുന്നു. പിന്നീട് സൂര്യ ടിവിയിലെ കുടുംബയോഗം, ഗജരാജൻ ഗുരുവായൂർ കേശവൻ, ഹലോ മായാവി, ജയ് ഹിന്ദിലെ സൂര്യകാന്തി എന്നിങ്ങനെ പല സീരിയലുകളിലും ശാലിൻ അഭിനയിച്ചു. അവതാരക എന്ന നിലയിലും ശാലിന്‍ തിളങ്ങി. ജസ്റ്റ് ഫോര്‍കിഡ് (കൈരളി ടിവി), ആക്ഷന്‍ കില്ലാടി (കൈരളി ടിവി), സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ (അമൃത ടിവി) എന്നീ ഷോകളിലൊക്കെ അവതാരകയായിരുന്നു ശാലിന്‍.സ്വപ്‌നസഞ്ചാരി, മനുഷ്യമൃഗം, മാണിക്യക്കല്ല്, മല്ലുസിംഗ്, കര്‍മയോദ്ധ, അരികില്‍ ഒരാള്‍ എന്നീ ചിത്രങ്ങളിലും ശാലിൻ അഭിനയിച്ചു. വിശുദ്ധന്‍ എന്ന ചിത്രത്തിലെ ശാലിന്റെ അഭിനയം എടുത്തു പറയേണ്ടിയിരിയ്ക്കുന്നു. ആനി മോള്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ശാലിന്‍ എത്തിയത്. കഥാപാത്രത്തില്‍ ജീവിച്ച് അഭിനയിച്ച ശാലിന് പക്ഷെ ആ റോളുകൊണ്ട് കരിയറില്‍ വലിയ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. <br />

Buy Now on CodeCanyon