Nana Film Weekly Against Actress Parvathy <br /> <br />നടി പാർവതിക്കെതിരെ ആഞ്ഞടിച്ച് നാന.പാര്‍വതി സാദാചാര സുവിശേഷകയുടെ വേഷം അണിഞ്ഞ് മലയാള സിനിമയെ അപമാനിക്കുകയാണെന്ന കണ്ടെത്തലുമായാണ് നാന രംഗത്തെത്തിയിട്ടുള്ളത്. <br />എൻഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പാർവതി മലയാളസിനിമക്കെതിരെ പറഞ്ഞിട്ടുള്ളത്. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന താരത്തിന്റെ തുറന്നുപറച്ചിലാണ് പുതിയ ആരോപണത്തിലേക്ക് വഴി തെളിയിച്ചത്. <br />ഹേയ് ജൂഡ് ലൊക്കേഷനിലെത്തിയ നാന വാരികയുടെ പ്രതിനിധികളെ നിവിന്‍ പോളി അപമാനിച്ചുവെന്ന ആരോപണത്തിന് പിന്നാലെയുണ്ടായ വിവാദം കെട്ടടങ്ങുന്നതിന് മുൻപെയാണ് പുതിയ ആരോപണവുമായി നാന രംഗത്തെത്തിയത്. നാനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്. മലയാള സിനിമയെ താറടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് നാന ആരോപിക്കുന്നു.