Surprise Me!

ദിലീപ് പൊലീസിൻറെ രഹസ്യ വലയത്തില്‍? | Oneindia Malayalam

2017-11-29 1,590 Dailymotion

Dileep Reached Dubai <br /> <br />ദേ പുട്ട് റസ്റ്ററൻറിൻറെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന ദിലീപ് ദുബായിലെത്തി. എന്നാല്‍ ആദ്യദിനത്തെ ചടങ്ങില്‍ ദിലീപ് പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ട്. കാവ്യയും മീനാക്ഷിയും ഒപ്പമുണ്ടാകുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അമ്മ മാത്രമാണ് ദിലീപിനൊപ്പം ദുബൈയിലെത്തിയത്. അതേസമയം ദിലീപിനെ നിരീക്ഷിക്കാന്‍ കേരാളാ പോലീസിന്റെ ഒരു സംഘം ദുബായിലെത്തിയെന്ന് സൂചനകളുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച നടന്ന പരിപാടിയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നെങ്കിലും ദിലീപ് അഭിമുഖീകരിച്ചിരുന്നില്ല. മാധ്യമങ്ങളോട് സംസാരിച്ചത് നാദിര്‍ഷ ആയിരുന്നു. ദിലീപിന് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.ആറ് ദിവസത്തേക്കാണ് കോടതി ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയത്. നാല് ദിവസം അദ്ദേഹം ദുബായില്‍ തങ്ങും. ഇന്ന് ഉദ്ഘാടന പരിപാടിക്ക് ശേഷം വെള്ളിയാഴ്ച വൈകീട്ട് തിരിച്ചു കൊച്ചിയിലെത്തുമെന്നാണ് വിവരങ്ങള്‍.

Buy Now on CodeCanyon