Petition Submitted Against Dileep In High court <br /> <br />നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 82ല ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപ് ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ദിലീപ് ദേ പുട്ട് റസ്റ്ററൻറിന്റെ ഉദ്ഘാടനത്തിനായി ദുബായിലേക്ക് പോയിരുന്നു. ജയില്‍ വാസത്തിനിടെ ദിലീപിന് പ്രത്യേക പരിഗണന നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തൃശൂർ പീച്ചി സ്വദേശിനി മനീഷ എം ചാത്തോലി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരിക്കുകയാണ്. നേരത്തെ ഇതേ പരാതിക്കാരി സമർപ്പിച്ച ഹര്‍ജിയില്‍ ദിലീപിനെ കോടതി കക്ഷി ചേര്‍ത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയിലുണ്ടായ ദിലീപ് അനുകൂല തരംഗത്തെത്തുടർന്ന് നിരവധി പ്രമുഖർ ദിലീപിനെ കാണാൻ ജയിലിലെത്തി. കേസിലെ സാക്ഷികൾ കൂടിയായ നാദിർഷയും കാവ്യാ മാധവനും ദിലീപിനെ ജയിലിൽ ചെന്ന് കണ്ടു. ഗണേഷ് കുമാർ എംഎൽഎ, കെപിഎസി ലളിതയും ആലുവ സബ് ജയിലിൽ ചെന്നു. ഗണേഷിന്റെ കൂടിക്കാഴ്ച മണിക്കൂറുകളോളമായിരുന്നു. ദിലീപിനിനെ കണ്ടത് ഒരു സഹപ്രവര്‍ത്തകനും സുഹൃത്തും എന്ന നിലയ്ക്കാണ് എന്നാണ് അന്ന് ഗണേഷ് കുമാര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദിലീപിന് പിന്തുണ അഭ്യര്‍ത്ഥിക്കുകയും ഗണേഷ് ചെയ്തിരുന്നു.
