Surprise Me!

സുരേഷ് ഗോപിക്കെതിരെ കേസ്, കുടുങ്ങാന്‍ പോകുന്നത് ഇങ്ങനെ

2017-12-02 2 Dailymotion

Crime Branch registers case against actor Suresh Gopi <br /> <br />സിനിമാ താരങ്ങള്‍ക്ക് ഇത് കഷ്ടകാലത്തിന്‍റെ സമയമാണെന്ന് തോന്നുന്നു. മാസങ്ങളായി ജയിലിലായിരുന്ന ദിലീപ് ഈ അടുത്താണ് ജാമ്യത്തിലിറങ്ങിയത്. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തി എന്ന ആരോപണത്തില്‍ സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപി കൂടുതല്‍ കുരുക്കിലേക്ക്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. <br />രണ്ട് ആഡംബര കാറുകള്‍ ആണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നോ രണ്ടോ ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് ആരോപണം അല്ല സുരേഷ് ഗോപി നേരിടുന്നത്. നാല്‍പത് ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് എന്ന ആരോപണം ആണ്. പോണ്ടിച്ചേരിയിലെ വിലാസത്തില്‍ ആയിരുന്നു സുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നത്. പുതുച്ചേരി എല്ലൈപിള്ള ചാവടിയില്‍ കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റിലെ 3-സി എ എന്നതായിരുന്നു രജിസ്‌ട്രേഷന് നല്‍കിയ വിലാസം. എന്നാല്‍ ഇത് വ്യാജ വിലാസം ആണെന്ന് തെളിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Buy Now on CodeCanyon