Surprise Me!

അബിയുടെ കളിയാക്കല്‍ മമ്മൂട്ടിയെ വേദനിപ്പിച്ചോ? | filmibeat Malayalam

2017-12-04 579 Dailymotion

When Abi Tease Mammootty <br /> <br />നടനും സിനിമാതാരവുമായ അബിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള പല പ്രമുഖരും അനുശോചനമർപ്പിച്ച് രംഗത്തെത്തിയിരുന്നു. അതില്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമായത്. മമ്മൂട്ടിയും അബിയും നല്ല സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിയുടെ 'നയം വ്യക്തമാക്കുന്നു' എന്ന ചിത്രത്തിലൂടെയാണ് അബിയുടെ സിനിമാ പ്രവേശം. ഒരു അനുജനോടുള്ള വാത്സല്യം മമ്മൂട്ടിക്ക് എന്നും അബിയോടുണ്ടായിരുന്നു.പണ്ട് മമ്മൂട്ടി നായകനായി എത്തിയ സൂര്യമാനസം എന്ന സിനിമയെ കളിയാക്കിക്കൊണ്ട് ദന്തമാനസം എന്നൊരു പരിപാടി അബി അവതരിപ്പിച്ചു. ചിത്രത്തില്‍ മമ്മൂട്ടി പുട്ടുറുമീസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഏറെ ഗൌരവത്തോടെ അവതരിപ്പിച്ച കഥാപാത്രം. പിന്നീട് ഒരു ലൊക്കേഷനില്‍ വച്ച് അബിയെ കണ്ടപ്പോള്‍ ആ കളിയാക്കല്‍ ഇത്തിരി കടന്നുപോയതായി മമ്മൂട്ടി പരിഭവം പറഞ്ഞു. ആ മോഹന്‍ലാലിനെ കളിയാക്കാന്‍ നിനക്കു തോന്നിയില്ലല്ലോ എന്ന് കളിപറയുകയും ചെയ്തു. <br />

Buy Now on CodeCanyon