Surprise Me!

ശശി തരൂരിന് ആദരാഞ്ജലി അർപ്പിച്ച് ദേശീയ ചാനല്‍

2017-12-05 277 Dailymotion

<br />Shashi Kapoor Dies, Shashi Tharoor MP Gets Condolence Calls <br /> <br />പ്രശസ്ത ചലച്ചിത്ര താരം ശശി കപൂറിൻറെ മരണം തെറ്റായി ട്വീറ്റ് ചെയ്ത ടൈംസ് നൌ വെട്ടിലായി. ബോളിവുഡ് താരവും നിർമാതാവുമായ ശശി കപൂറിൻറെ നിര്യാണമാണ് ടൈംസ് നൌ ശശി തരൂരിൻറേത് എന്ന നിലയില്‍ പ്രചരിപ്പിച്ചത്. സംവിധായകൻ മധൂർ ഭണ്ഡാർക്കർ ശശി തരൂരിനെ ഓർക്കുന്നതായി പറഞ്ഞായിരുന്നു ടൈംസ് നൌ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. എഎൻഐ വാർത്ത ഏജൻസി മാധ്യമപ്രവർത്തകനായ നിഷാന്ത് സിങ് ആണ് ഇക്കാര്യം തരൂരിൻറെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് അദ്ദേഹം ടൈംസ് നൗ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത ശേഷം തതൂരിന് ട്വീറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നു തന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അതിശയോക്തി പരമല്ലെങ്കില്‍ അനവസരത്തിലുള്ളതാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ടൈംസ് നൗവിന്‍റെ ട്വീറ്റ് വരുന്നതിനു മുമ്പ് തന്നെ ശശി കപൂറിന്റെ മരണത്തില്‍ അനുശോചിച്ച് തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.ട്വീറ്റ് വലിയ വിവാദമായതോടെ ടൈംസ് നൗ ഇതു പിന്‍വലിച്ച് തരൂരിനോട് ക്ഷമാപണം നടത്തുകയും ചെയ്തു. ടൈപ്പിങിലുണ്ടായ പിശകാണ് ഇതെന്നും അദ്ദേഹത്തോട് മാപ്പു ചോദിക്കുന്നെന്നും ടൈംസ് നൗ ട്വീറ്റ് ചെയ്തു. ശശി തരൂര്‍ പൂര്‍ണ ആരോഗ്യവാനാവട്ടെയെന്നും ആശംസിക്കുന്നതായി ടൈംസ് നൗ ട്വീറ്റ് ചെയ്തു.

Buy Now on CodeCanyon