Surprise Me!

പാണാവള്ളിയിലെ സഹോദരന്മാരുടെ മരണത്തിന് പിന്നില്‍ ദുരൂഹത? | Oneindia Malayalam

2017-12-06 2 Dailymotion

Reason Behind Malayali Men Death <br /> <br />രണ്ട് മലയാളി സഹോദരന്മാർ കൊല്‍ക്കത്തയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. സ്വർണം വാങ്ങാനാണ് മാമ്മച്ചൻ ജോസഫ്, കുഞ്ഞുമോൻ ജോസഫ് എന്നിവർ പശ്ചിമബംഗാളിലേക്ക് പോയതെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാലിവർ സ്വർണം വാങ്ങാൻ അല്ല ബംഗാളിലേക്ക് പോയതെന്നാമ് സൂചന. നിധി തേടിയാണ് പാണാവള്ളി സ്വദേശികള്‍ ബംഗാളിലേക്ക് പോയതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇതിനും മുന്‍പും ഒരുതവണ ഈ സഹോദരന്മാര്‍ പശ്ചിമ ബംഗാളിലേക്ക് പോയിട്ടുണ്ട്. ആ യാത്രയില്‍ കൂടെയുണ്ടായിരുന്ന സ്വര്‍ണ്ണപ്പണിക്കാരനായ സുധീറിന്റെതാണ് ദുരൂഹമായ വെളിപ്പെടുത്തല്‍. രണ്ടാമത്തെ യാത്രയില്‍ സുധീര്‍ കൂടെപ്പോയിരുന്നില്ല.വീട്ടുകാര്‍ പോലുമറിയാതെ അതീവരഹസ്യമായിട്ടായിരുന്നു ഇവരുടെ യാത്ര. ബംഗാളിലെ ഗ്രാമത്തില്‍ നിധിയുണ്ടെന്ന് ആരോ പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരമായിരുന്നേ്രത യാത്ര. പാണാവള്ളിയിലെ ഇവരുടെ വീട് ബംഗാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. ഇവിടെ താമസിച്ചിരുന്ന ഒരു ബംഗാളി തൊഴിലാളിയും ഇവര്‍ക്കൊപ്പം ആദ്യത്തെ യാത്രയിലുണ്ടായിരുന്നു. ഇയാളെക്കുറിച്ചാകട്ടെ ഇപ്പോള്‍ വിവരമൊന്നുമില്ല.

Buy Now on CodeCanyon