Surprise Me!

ഡാവിഞ്ചി ചിത്രം വാങ്ങിയത് മുഹമ്മദ് ബിൻ സല്‍മാൻ?

2017-12-08 355 Dailymotion

Mystery Salvator Mundi Buyer Was A Saudi Prince: Report <br /> <br />ലിയനാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ സാല്‍വേറ്റർ മൌണ്ടിയെ ചുറ്റിപ്പറ്റിയുള്ള വിവാദം തുടരുന്നു. ഈ ചിത്രം വാങ്ങിയത് ആരെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. സൌദി അറേബ്യയിലെ അറിയപ്പെടാത്ത ഖാദർ രാജകുമാരൻ ആണ് ഈ ചിത്രം വാങ്ങിയത് എന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍ ഈ ചിത്രം സൌദി രാജകുമാരനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സല്‍മാൻ ആണ് വാങ്ങിയത് എന്നാണ് റിപ്പോർട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ വിലക്ക് വിറ്റുപോയ ചിത്രം എന്ന റെക്കോര്‍ഡ് ഇപ്പോള്‍ സാല്‍വേറ്റര്‍ മുണ്ടിക്കാണ്. 450 മില്യണ്‍ ഡോളറിനാണ് ചിത്രം വാങ്ങിയത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയേയും ചില രഹസ്യ സ്രോതസ്സുകളേയും ഉദ്ധരിച്ചാണ് വാള്‍ സ്ട്രീറ്റ് ജേർണല്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അത്രയൊന്നും അറിയപ്പെടാത്ത ഒരു സൗദി രാജകുമാരന്‍ ആയിരുന്നു ബാദര്‍ ബിന്‍ അബ്ദുള്ള. എന്നാല്‍ ഡാവിഞ്ചി ചിത്രം സ്വന്തമാക്കി എന്ന വാര്‍ത്ത വന്നതോടെ ബാദര്‍ പ്രശസ്തനായി. എന്നാല്‍ ബാദര്‍ വെറും പ്രോക്‌സി ആയിരുന്നു എന്നാണ് ഇപ്പോള്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നത്. <br />

Buy Now on CodeCanyon