<br />Shijukhan's Post About VT Balram Goes Viral <br /> <br />പാര്‍ട്ടി സെക്രട്ടറിയെ തൊട്ടതോടെ ബല്‍റാമിന് മറുപടിയുമായി ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ബൽറാമിന്റെ വിമർശനത്തിനുള്ള മറുപടിയാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം ഷിജു ഖാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകിയിരിക്കുന്നത്. ഷിജു ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: പ്രിയ സുഹൃത്ത് VT Balram,ഇന്നലെ വൈകിട്ട് കനകക്കുന്ന് ചലച്ചിത്രോത്സവ നഗരിയിലാണ് ഒടുവിൽ നമ്മൾ കണ്ടുമുട്ടിയത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ചലച്ചിത്രോത്സവം പ്രേക്ഷകരിൽ പകരുന്നത് സിനിമാനുഭവം മാത്രമല്ല -ഉന്നതമായ മാനുഷിക ബോധവും മനുഷ്യത്വത്തിന്റെ സാർവ്വദേശീയ സന്ദേശവുമാണ്. തീർച്ചയായും ഒരാഴ്ചകൊണ്ട് നമ്മുടെ ഭാവുകത്വത്തെ നവീകരിക്കാനും രാഷ്ട്രീയ ബോധ്യങ്ങളെ സ്വാധീനിക്കാൻ തന്നെയും ചലച്ചിത്രങ്ങൾക്ക് കഴിവുണ്ട്. നാം കണ്ട് പിരിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോൾ താങ്കളുടെ Fb യിൽ താങ്കൾ പോസ്റ്റു ചെയ്ത വാചകങ്ങൾ എന്നെ ഞെട്ടിച്ചു. നീണ്ട പോസ്റ്റിനിടയിൽ 'ബഹുമാനപ്പെട്ട കോടിയേരി ബാലകൃഷ്ണൻ ഒന്നോർക്കണം ,സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചി കമ്പനികളുടെ തലപ്പത്തേക്ക് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുൽ ഗാന്ധി ഈ നിയോഗം ഏറ്റെടുത്തിരിക്കുന്നത്'. ഈ വാക്കുകൾ ഒരു പൊതുപ്രവർത്തകന് യോജിച്ചതല്ല. <br />