Bhavana Wedding Date <br /> <br />മലയാള സിനിമാതാരങ്ങള്‍ കാത്തിരുന്ന ആ തിയതി പ്രഖ്യാപിച്ചു. നടി ഭാവനയും നിർമാതാവും നടനുമായ നവീനുമായുള്ള വിവാഹം ഒരാഴ്ചക്കുള്ളില്‍ നടക്കും. ഡിസംബർ 22നാണ് വിവാഹം. വളരെ ലളിതമായി ആയിരിക്കും ചടങ്ങുകള്‍ എന്നാണ് റിപ്പോർട്ടുകള്‍. നവീന്റെയും ഭാവനയുടെ വിവാഹം അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു എന്നും നവീന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് വിവാഹം നീട്ടിവച്ചത് എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഭാവനയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത നിഷേധിച്ചു. ഭാവന നായികയായെത്തിയ റോമിയോയുടെ നിര്‍മാതാവാണ് നവീന്‍. സെറ്റില്‍ വച്ച് ഇരുവരും നല്ല സുഹൃത്തുക്കളായി. സൗഹൃദം പ്രണയമായി വളര്‍ന്നു. വീട്ടുകാര്‍ പച്ചക്കൊടി കാട്ടിയതോടെ വിവാഹവുമായി. നാല് വര്‍ഷത്തോളമായി താനൊരാളെ പ്രണയിക്കുകയാണ് എന്ന് ഭാവന ഒരു വര്‍ഷം മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ അതാരാണെന്ന് നടി വെളിപ്പെടുത്തിയിരുന്നില്ല. അതോടെ പല നടന്മാര്‍ക്കൊപ്പവും ഭാവനയുടെ പേര് പറഞ്ഞു കേട്ടു. <br />