Rahul Gandhi-Congress President <br /> <br />ഇന്ത്യൻ രാഷ്ട്രീയത്തില്‍ പുതിയൊരു ചരിത്രമെഴുതിക്കൊണ്ടാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുന്നത്. വളരെ നിർണായകമായ ദൌത്യങ്ങളാണ് ഇനി രാഹുലിനെ കാത്തിരിക്കുന്നത്. എങ്ങനെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാർട്ടിയുടെ അമരത്തേക്കെത്തിയത് എന്ന് നോക്കാം. യുവനേതാവ് എന്ന് പരക്കെ വിശേഷിപ്പിക്കുമെങ്കിലും രാഹുൽ ഗാന്ധിക്ക് വയസ്സ് 47 ആയി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടെയും മകനായി 1970 ജൂൺ 19നാണ് രാഹുൽ ഗാന്ധി ജനിച്ചത്. യൂത്ത് കോൺഗ്രസിൽ തുടങ്ങി എം പി, കോൺഗ്രസ് ഉപാധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചാണ് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡണ്ട് പദം വരെ എത്തുന്നത്. സോണിയാഗാന്ധി ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചപ്പോളാണ് രാഹുൽ വീണ്ടും മാധ്യമ ശ്രദ്ധയാകർഷിക്കുന്നത്. രാജീവ് ഗാന്ധിയുമായുള്ള സാമ്യവും പേരും അന്ന് ശ്രദ്ധിക്കപ്പെട്ടു. രാഹുലിന്റെ പൊതുരംഗത്തേക്കുള്ള കടന്നുവരവ് കൂടിയായിരുന്നു ഇത്. ഇതിന് മുമ്പ് ലണ്ടനിലെ ഒരു മാനേജ്മെന്റ് കൺസൾട്ടിങ് സ്ഥാപനത്തിലും മുംബൈയിലെ ബാക്കോപ്സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തിരുന്നു.