Surprise Me!

താടി കളഞ്ഞ് ദിലീപ്, എന്തിന്? | filmibeat Malayalam

2017-12-18 803 Dailymotion

Dileep New Look <br /> <br />നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം ദിലീപിൻറെ സിനിമാജീവിതം അവസാനിച്ചു എന്ന തരത്തിലായിരുന്നു ചിലരുടെ പ്രചാരണം. അറസ്റ്റും ജയില്‍വാസവുമെല്ലാം തുടരുന്നതിനിടയിലും മികച്ച ആരാധക പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. ജയിലില്‍ തുടരുന്നതിനിടയില്‍ റിലീസ് ചെയ്ത രാമലീലയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ബഹിഷ്‌കരണ ഭീഷണികള്‍ തുടരുന്നതിനിടയിലായിരുന്നു സിനിമ റിലീസ് ചെയ്തത്. ജാമ്യം ലഭിച്ചതിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ദിലീപ് അറസ്റ്റിലായത്. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ജയിലില്‍ തുടരുന്നതിനിടയില്‍ ദിലീപ് താടി വളര്‍ത്തിയിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷവും താരം താടി കളയാത്തതിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. <br />

Buy Now on CodeCanyon