Jude Trolls Parvathy, Actress Gave this Reply <br /> <br />കസബയെ വിമർശിച്ചതിനെച്ചൊല്ലി നടി പാർവതിക്കെതിരുയുള്ള വാദപ്രതിവാദങ്ങള്‍ തീരുന്നില്ല. ഏറ്റവും ഒടുവിലായി പാർവതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഇട്ടത് സംവിധായകനും നടനുമായ ജൂഡ് ആൻറണിയാണ്. പാർവതിയുടെ പേര് പറയാതെ സർക്കസ് കൂടാരത്തിലെ കുരങ്ങൻറെ കഥയൊക്കെ പറഞ്ഞായിരുന്നു ജൂഡിൻറെ പോസ്റ്റ്. സർക്കസ് കൂടാരത്തിൽ കയറിപ്പറ്റിയ ഒരു കുരങ്ങിന്റെ കഥ പറയുന്നതാണ് സംവിധാനയകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജൂഡ് ആന്റണിയുടെ പോസ്റ്റ് ഇങ്ങനെ:- '' ''ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു.ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് തുടരുന്നു:- അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ''. ഇതിന് പാർവതി ഒരു മറുപടിയും കൊടുത്തിട്ടുണ്ട്.