Surprise Me!

'തെറിവിളിയുടെ അങ്ങേയറ്റം' പാർവതിയെ പിന്തുണച്ച റിമക്ക് കിട്ടിയത്

2017-12-19 1,577 Dailymotion

Cyber Attack On Rima Kallingal's Post <br /> <br />ജൂഡിനോട് ഒഎംകെവി പറഞ്ഞ പാർവതിയെ പിന്തുണച്ച റിമ കല്ലിങ്കലിനും തെറിവിളി. പാര്‍വ്വതിയുടെ ട്വീറ്റിന്റ സ്‌ക്രീന്‍ഷോട്ട് നടി റിമ കല്ലിങ്കലും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വലിയ തെറിവിളികള്‍ക്കാണ് റിമ ഇരയായിക്കൊണ്ടിരിക്കുന്നത്. മോഹൻലാലിനെയും മമ്മൂട്ടിയെയും വിമർശിക്കാൻ എന്തുയോഗ്യത എന്നാണ് പാർവതിയോട് ഫാൻസ് എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ചോദിക്കുന്നത്. റിമയെ പിന്തുണച്ചെത്തിയ മറ്റൊരാള്‍ക്കാണ് ഈ തെറി വിളിയുടെ രൂക്ഷത ശരിക്കും മനസ്സിലായത്. അയാളുടെ അമ്മയേയും. ഭാര്യയേയും അമ്മയേയും സഹോദരിയേയും വരെ ചേര്‍ത്തുകൊണ്ട് അശ്ലീല, അസഭ്യ പ്രയോഗങ്ങളായിരുന്നു തുടര്‍ന്നങ്ങോട്ട്. അതിനെ പിന്തുണക്കാനും ഉണ്ടായിരുന്നു കുറേയേറെ പേര്‍. ആഷിക് അബു ആണത്തം കാണിച്ചാല്‍ തീരാവുന്നതേയുള്ള റീമ കഞ്ചാവിന് എന്നാണ് മറ്റൊരാളുടെ പരിഹാസം. മുമ്പ് ആഷിക് അബുവിന്റേയും റീമ കല്ലിങ്കലിന്റേയും പേര് ചില മാധ്യമങ്ങള്‍ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഇതാണ് ഇപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു ആരോപലം ചിലരെങ്കിലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കാരണം.

Buy Now on CodeCanyon