Surprise Me!

ദിലീപിന് മഞ്ജുവിന്റെ വക എട്ടിന്റെ പണി, മൊഴി പുറത്ത്‌

2017-12-20 1,663 Dailymotion

Manju Warrier's Statement About Dileep Out <br /> <br />നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഭര്‍ത്താവ് ദിലീപിനെതിരെ നടി മഞ്ജു വാര്യര്‍ നല്‍കിയ മൊഴി പുറത്ത്. മഞ്ജുവിന്‍റെ സുഹൃത്തായ സംയുക്ത വര്‍മയുടെ മൊഴിയും പുറത്തായി. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുന്നത്. ദിലീപിന്റെ കുടുംബ ബന്ധങ്ങളിലുണ്ടായ പ്രശ്‌നങ്ങളാണ് നടി ആക്രമിക്കപ്പെടാനുണ്ടായ സാഹചര്യമുണ്ടായതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദിലീപും കാവ്യാമാധവനും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് മഞ്ജുവാര്യര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. മഞ്ജുവിന്റെ മൊഴി ഇങ്ങനെയാണ്, ഞാന്‍ 21-06-2017 തീയ്യതി പോലീസിന് കൊടുത്ത മൊഴിയാണ് ഇപ്പോള്‍ വായിച്ച് കേട്ടത്. ആ മൊഴിയില്‍ ഞാന്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞതായി മൊഴി നല്‍കിയിട്ടുണ്ട്. ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് സാധാരണക്കാരന്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ്. ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മ നടന്ന ദിവസം ഞാന്‍ മാത്രമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിന് ശേഷം ഞാന്‍ സിനിമാ ഫീല്‍ഡില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയായിരുന്നു. ആരുമായി ഞാന്‍ ഇന്ററാക്ട് ചെയ്തിരുന്നില്ല.

Buy Now on CodeCanyon