Women In Cinema Collective's New Post Goes Viral <br /> <br />വിമൻ ഇൻ സിനിമ കളക്ടീവ് രൂപീകരിച്ച് മുന്നൂറ് ദിവസം തികയുകയാണ്. നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയമാകുമ്പോഴും മുന്നോട്ട് വെച്ച കാൽ പിന്നോട്ട് എടുക്കാനില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഡബ്ല്യൂസിസി. സംഘടനയുടെ ഫേസ്ബുക്ക് പേജിലെ കുറിപ്പ് പറയുന്നതും അത് തന്നെയാണ്. ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: മലയാള സിനിമയിലെ സ്ത്രീകൾക്കായി ഒരു സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസങ്ങൾ തികയുന്നു. ഇന്നു ഞങ്ങൾ സംതൃപ്തരാണ്; വേറൊരു തലത്തിൽ ദു:ഖിതരുമാണ്. രണ്ടായിരത്തിനു ശേഷം രൂപപ്പെട്ടിട്ടുള്ള ഏതൊരു മനുഷ്യാവകാശ സംഘടനക്കും കേരളത്തിൽ സാധ്യമാവാത്ത, അസൂയാവഹമായ നേട്ടങ്ങളൊന്നും പുറമെ എണ്ണിപ്പറയാനില്ല. എന്നാൽ എപ്പോഴൊക്കെ ഡബ്ല്യൂസിസി അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത് ആൺകോയ്മ എത്ര കഠിനമായി നിലനിൽക്കുന്നു എന്ന് തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.