Surprise Me!

കസബ വിവാദം: മമ്മൂട്ടി ഫാൻസിന് ചിലത് പറയാനുണ്ട്

2017-12-20 22 Dailymotion

Mammootty Fans On Kasaba Controversy <br /> <br />മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതിന് നടി പാർവതി ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങള്‍ക്ക് വിധേയയാകുകയാണ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടപ്പിച്ച ഓപ്പണ്‍ ഫോറത്തിലായിരുന്നു നടി പാര്‍വ്വതി കസബയ്‌ക്കെതിരേയും ചിത്രത്തില്‍ അഭിനയിച്ച മമ്മൂട്ടിക്കെതിരേയും പരാമര്‍ശങ്ങള്‍ നടത്തിയത്. പാര്‍വ്വതിയുടെ പാരാമര്‍ശങ്ങള്‍ വലിയ വിവാദമായി മാറുകയായിരുന്നു. ഇക്കാര്യത്തില്‍ മമ്മൂട്ടി ഇതുവരെ പ്രതികരണമോ വിശദീകരണമോ ഒന്നും നടന്നിട്ടില്ല. എന്നാല്‍ ഔദ്യോഗിക വിശദീകരണവുമായി മമ്മൂട്ടി ഫാൻസ് രംഗത്തെത്തിയിരിക്കുകയാണ്. എതിര്‍ സ്വരങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്ന നടന്റെ അതേ പാതയാണ് അദ്ദേഹത്തിന്റെ ആരാധകരും തുടരുന്നത്. മമ്മൂട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് ആര്‍ക്കെതിരെയും അധിക്ഷേപവും സൈബര്‍ ആക്രമണവും നടത്തുന്നവരെ സംഘടന അംഗീകരിക്കില്ലെന്നും അസോസിയന്‍ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.

Buy Now on CodeCanyon