<br />Joy Mathew Supports Mammootty <br /> <br />മമ്മൂട്ടി ചിത്രം കസബക്കെതിരെ വിമർശനമുന്നയിച്ചതിന് നടി പാർവതിക്കെതിരെയുള്ള സൈബർ ആക്രമണം ഇപ്പോഴും തുടരുകയാണ്. ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ക്ക് മേലാണ് പാർവതി വിമർശമുന്നയിച്ചത്. ഏറ്റവുമൊടുവില്‍ നടനും സംവിധായകനും ആയ ജോയ് മാത്യു ആണ് മമ്മൂട്ടിയെ അനുകൂലിച്ച് രംഗത്തുവന്നിരിക്കുന്നത്. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല, അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണമെന്നും ജോയ് മാത്യു തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്. മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ' മമ്മുക്ക' എന്ന് വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ലെന്ന് ജോയ് മാത്യു പറയുന്നു.
