Surprise Me!

ഹ്യൂമിന് എന്തുപറ്റി? ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിനെതിരെ | Oneindia Malayalam

2017-12-22 25 Dailymotion

ISL 2017: Kerala Blasters VS Chennayin FC <br /> <br />അല്‍പ്പം വൈകിയാണെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ സൂപ്പർ താരം ഇയാൻ ഹ്യൂമിൻറെ ഫോമില്ലായ്മയാണ് ആരാധകരെ നിരാശരാക്കുന്നത്. ഈ സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയപ്പോള്‍ നാല് ഗോള്‍ മാത്രമാണ് മഞ്ഞപ്പടക്ക് നേടാൻ സാധിച്ചത്. സി കെ വിനീത്, ബെർബറ്റോവ്, ഇയാൻ ഹ്യൂ എന്ന ഐഎസ്എല്ലിലെ ഏറ്റവും മികച്ച മുന്നേറ്റനിര ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്സിൻറെ ഗോള്‍ വരള്‍ച്ച തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ച് സികെ വിനീത് തിരിച്ചെത്തിയിട്ടുണ്ട്. മുന്നേറ്റ നിരയില്‍ നിർണായകമാകുമെന്ന് കരുതിയിരുന്ന സൂപ്പർ താരം ഇയാൻ ഹ്യൂമിൻറെ ഫോമിലാണ് ആരാധകർക്ക് ആശങ്ക. ബ്ലാസ്റ്റേഴ്സിൻറെ കുപ്പായത്തില്‍ ആദ്യ സീസണില്‍ മിന്നും ഫോമിലെത്തിയ കനേഡിയൻ താരം രണ്ടാം സീസണില്‍ അത്ലറ്റികോ കുപ്പായത്തിലും തിളങ്ങി. ഗോളടിക്കാനുള്ള താരത്തിൻറെ മിടുക്കില്‍ വിശ്വാസമർപ്പിച്ചാണ് താരത്തെ വീണ്ടും ബ്ലാസ്റ്റേഴ്സിലെത്തിക്കാൻ മാനേജ്മെൻറ് തീരുമാനിച്ചത്.

Buy Now on CodeCanyon