Team announced for india's trip to South africa <br /> <br /> <br />ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫബ്രുവരിയില്‍ നടക്കുന്ന ആറു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്ന വിരാട് കോലി ടീമിനെ നയിക്കും. മധ്യനിര ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവിനെയും പേസര്‍ ശാര്‍ദുള്‍ താക്കൂറിനെയും തിരിച്ചുവിളിച്ചിട്ടുണ്ട്.ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകങ്ങളായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജക്കും ഏകദിന ടീമിൽ സ്‌ഥാനം ലഭിച്ചില്ല. യുവതാരങ്ങളായ കുല്‍ദീപ് യാദവ്, ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യയുടെ സ്പിന്‍ സ്‌ക്വാഡിലുള്ളത്. അടുത്തിടെ നടന്ന പരമ്പരകളില്‍ ഇവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളിയായ ശ്രേയസ് അയ്യര്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഉമേഷ് യാദവ് ഇടംപിടിച്ചില്ല. 6 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യക്ക് കഠിനമായ ഒരു പരീക്ഷണം ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.