Surprise Me!

ദിലീപ് നായകനാവുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

2018-01-04 312 Dailymotion

ദിലീപ് നായകനാവുന്ന പുതിയ സിനിമയാണ് കമ്മാര സംഭവം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ഏറെ നാളുകള്‍ക്ക് ശേഷം ദിലീപ് തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത് നടിയെ ആക്രമിച്ച കേസില്‍ രണ്ടുമാസത്തിന് മുകളില്‍ ജയിലില്‍ കഴിഞ്ഞതിന് ശേഷം പുറത്തെത്തിയ ദിലീപിന് നല്ല വളര്‍ന്ന താടിയുണ്ടായിരുന്നു. ശേഷം ഏറെ നാളത്തേക്ക് ദിലീപ് താടി കളഞ്ഞിരുന്നില്ല. അതിന് കാരണമെന്താണെന്ന് കമ്മാര സംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും വ്യക്തമായിരിക്കുകയാണ്

ദിലീപിന്റെ പോസ്റ്റ്

പ്രിയപ്പെട്ടവരെ, ഏറെ നാളുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി. തുടര്‍ന്നും നിങ്ങളുടെ സ്‌നേഹവും, കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും, എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണ മായ ഒരു പുതുവര്‍ഷം നേര്‍ന്ന് കൊണ്ടും, എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ 'കമ്മാരസംഭവം 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചവര്‍ക്ക് സമര്‍പ്പിതം. ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചൊടിച്ചവര്‍ക്ക്... സമര്‍പ്പിതം. കമ്മാരസംഭവം.

Buy Now on CodeCanyon