Surprise Me!

ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ ! കടുത്ത നിലപാടുമായി അമേരിക്ക

2018-01-05 247 Dailymotion

പാകിസ്താതാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. സാമ്പത്തിക സഹായം നിർത്താലാക്കുന്നതിനു പിന്നാലെ രാജ്യത്തിനു മേൽ കുടുതൽ ഉപരോധം ചുമർത്താനാണ് അമേരിക്ക തയ്യാറാകുന്നത്. ജനങ്ങളുടെ മത സ്വാതന്ത്രം ഹനിക്കുന്നതിന്റെ പേരിൽ പ്രത്യേക നിരീക്ഷണപ്പട്ടികയിൽ( സിപിസി) പാകിസ്താനേയും ഉൾപ്പെടുത്താനാണ് നീക്കം.ഒരേ വർഷവും മതസ്വാതന്ത്ര്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധകൊടുക്കേണ്ട രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കാറുണ്ട്. ഇത്തവണ പട്ടിക പുനഃനിശ്ചയിച്ചതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ പറഞ്ഞു.ഇഷ്ടമതവും വിശ്വാസവും പിന്തുടരുന്നതിന്റെ പേരിൽ ജനങ്ങളെ ഉപദ്രവിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇഷ്ട മത തിരഞ്ഞെടുക്തുന്നതിനും മതം മാറുന്നതിനും ചില രാജ്യത്തെ സർക്കാരുകൾ വിലക്കേർപ്പെടുത്തുന്നുണ്ട്.രാജ്യത്ത് സമാധാനവും പുരോഗതിയും ഉറപ്പാക്കണമെങ്കിൽ മാതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഓരേ രാജ്യങ്ങളിലേയും മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനു കൂടുതൽ ശ്രദ്ധ നൽകുനവാനാണ് സിപിസി പട്ടിക തയ്യാറാക്കുന്നത്. <br />

Buy Now on CodeCanyon