"സ്‌കീയിംഗ്"...അവളിലൂടെ ഇന്ത്യ നേടി...!!!

ചരിത്രം നേട്ടത്തില്‍ ഇന്ത്യ.സീകിയിംഗില്‍ രാജ്യത്തിന് ആദ്യ അന്താരാഷ്ട്ര മെഡല്‍

മഞ്ഞുപാളികളില് കൂടി കുതിച്ചു പായുന്ന സ്‌കീയിംഗ് മത്സരത്തിന് ഇന്ത്യയില്‍ അത്ര പ്രചാരം പോര.ശൈത്യമേഖലകളിലെ പ്രധാന മത്സരയിനത്തില്‍ ഇന്ത്യന്‍ പെണ്‍കുട്ടിക്ക് മെഡല്‍ നേട്ടം.മണാലി സ്വദേശിനിയായ ആഞ്ചല്‍ ടാക്കൂറെന്ന 21കാരിയാണ് അന്താരാഷ്ട്ര സ്‌കീയിംഗ് ഫെഡറേഷന്‍ സംഘടിപ്പിച്ച ആല്‍പൈന്‍ എഡെര് 3200 കപ്പില്‍ വെങ്കലം നേടിയത്.തുര്‍ക്കിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സ്ലലോം റേസ് കാറ്റഗറിയില്‍ ആണ് ആഞ്ചലിന് മെഡല്.മാസങ്ങളുടെ പരിശീലനത്തിന്റെ ഫലമാണ് വിജയമെന്ന് ആഞ്ചല്‍ പ്രചികരിച്ചു.ഇത് ഇന്ത്യയുടെ ചരിത്ര മൂഹുര്‍ത്തമെന്ന് അച്ഛന്‍ രോഹന്‍ ടാക്കൂര്‍ പ്രതികരിച്ചു.വിന്റര്‍ഗെയിമസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍സെക്രട്ടിയാണ് രോഹന്‍,പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രകായിക മന്ത്രി രാജവര്‍ദ്ധന്‍ സിംഗ് രാത്തോഡ് എന്നിവരും ആശംസകള്‍ അറിയിച്ച് ട്വീറ്റ് ചെയ്തു.ഇന്ത്യന്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ നിമിഷമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു.

sports