Surprise Me!

ആലപ്പുഴയിൽ അനാശാസ്യ പ്രവർത്തനങ്ങൾ സജീവമെന്ന് റിപ്പോർട്ട് / പത്തും പതിനാറും വയസുള്ള പെൺകുട്ടികൾ ഇര

2018-01-12 855 Dailymotion

ആലപ്പുഴയിൽ അനാശാസ്യ പ്രവർത്തനങ്ങൾ സജീവമെന്ന് റിപ്പോർട്ട്. പോലീസ് പരിശോധന കുറവായതിനാല്‍ ആലപ്പുഴയില്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘം ധാരാളമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മംഗലം സ്വദേശിയായ പതിനാറുകാരിയെ അകന്ന ബന്ധുവായ യുവതി രാത്രിയില്‍ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോകുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ആനാശാസ്യ പ്രവർത്തനം സജീവമാണെന്നതിന് ആക്കം കൂട്ടിയത്. മംഗലം സ്വദേശിയായ പതിനാറുകാരിയെ അകന്ന ബന്ധുവായ യുവതി രാത്രിയില്‍ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോകുന്ന സംഭവം ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.നാര്‍ക്കോട്ടിക് സെല്ലിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാരാരിക്കുളത്ത് റിസോര്‍ട്ടില്‍ മദ്യംനല്‍കി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയെന്ന് വനിതാ എസ്ഐ ജെ ശ്രീദേവി അറിയിച്ചു. കൂടുതൽ പോലീസുകാരും കേസിൽ പെട്ടിട്ടുണ്ടെനാണ് വിവരം.പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ആതിര പലദിവസങ്ങളിലും പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടില്‍നിന്നുകൊണ്ടുപോയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍, കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഇടപെട്ടതിനെത്തുടര്‍ന്നാണ് പ്രശ്‌നം പോലീസിലെത്തിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ പുറത്ത് വന്നത്.

Buy Now on CodeCanyon