1000മത്തെ ഉപഗ്രവിക്ഷേപണം പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. കാര്‍ട്ടോസാറ്റ്- 2 സിരീസില്‍പ്പെട്ട ഉപഗ്രഹങ്ങളാണ് വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 9.29ഓടെ വിക്ഷേപിച്ചത്. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളുള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് കാര്‍ട്ടോസാറ്റ് രണ്ടാം ശ്രേണിയിലുള്ളത്.ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സതീഷ് ധവാന്‍ സ്പേസ് റിസര്‍ച്ച് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്ന് രാവിലെ 9. 29 നാണ് 31 ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വി സി 40 ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരുകയായിരുന്നു. ഇന്ത്യന്‍ നിര്‍മിത ഉപഗ്രഹങ്ങള്‍ക്ക് പുറമേ ആറ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുക. ഒരൊറ്റ ദൗത്യത്തിലൂടെ 31 ഉപഗ്രഹങ്ങളെ ബഹരികാാശത്തെത്തിക്കുന്ന ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ വ്യാഴാഴ്ചയാണ് ആരംഭിച്ചത് ബഹിരാകാശത്തുനിന്ന് മികച്ച നിലവാരമുള്ള സ്പോട്ട് ചിത്രങ്ങളെടുക്കുകയാണ് കാര്‍ട്ടോസാറ്റ് 2ന്റെ ലക്ഷ്യം. കാര്‍ട്ടോസാറ്റ് 2 സിരീസില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിന് പുറമേ വിദേശരാജ്യങ്ങളില്‍ നിന്നുള്ള 28 ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറിയ ഉപഗ്രഹങ്ങളും ഇക്കൂട്ടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള ഏഴ് റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്
