Surprise Me!

വിടി ബല്‍റാമിന് സിപിഎമ്മിന്റെ വിലക്ക്

2018-01-12 160 Dailymotion

CPM Banning VT Balram MLA? <br />എകെജിയെ ബാലപീഡകന്‍ എന്ന് അധിക്ഷേപിച്ച എംഎല്‍എ ഇതുവരെ പറഞ്ഞത് പിന്‍വലിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നത് തന്നെയാണ് സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നത്. അതേസമയം പറഞ്ഞത് പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്യാനുള്ള യാതൊരു സൂചനയും ബല്‍റാമിന്റെ ഭാഗത്ത് നിന്നും കാണുന്നുമില്ല. ബല്‍റാമിന് നേര്‍ത്ത് സിപിഎം കല്ലേറും ചീമുട്ടയേറും നടത്തിയതോടെ, കോണ്‍ഗ്രസ് ബല്‍റാമിനോട് ഖേദപ്രകടനം നടത്താന്‍ ആവശ്യപ്പെടാനുള്ള സാഹചര്യവും ഇല്ലാതായി. ഇതോടെ തൃത്താലയില്‍ ബല്‍റാമിനെ നേരിടാന്‍ സിപിഎമ്മിന് പുതിയ പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃത്താല മണ്ഡലത്തില്‍ ബല്‍റാമിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്താനാണ് സിപിഎം നീക്കം എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മണ്ഡലത്തിലെ പൊതു ചടങ്ങുകളില്‍ എംഎല്‍എയെ പങ്കെടുപ്പിക്കാതിരിക്കുക എന്നതാണ് നീക്കം. എംഎല്‍എ എകെജി വിവാദത്തില്‍ മാപ്പ് പറയുന്നത് വരെ ഇത് തുടരുമെന്നും മനോരമ വാര്‍ത്തയില്‍ പറയുന്നു. തൃത്താലയില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലേയും സഹകരണ സ്ഥാപനങ്ങളിലേലും പരിപാടികളില്‍ ഇനി എംഎല്‍എയെ പങ്കെടുപ്പിച്ചേക്കില്ല. മാത്രമല്ല സിപിഎം നേതാക്കള്‍ ഭാരവാഹികളായിരിക്കുന്ന സ്‌കൂളിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും സ്ഥലം എംഎല്‍എയായ ബല്‍റാമിന് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Buy Now on CodeCanyon